കൊളംബോ - ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; മടക്ക യാത്ര റദ്ദാക്കി
ചെന്നൈ: കൊളംബോയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ ഇന്ത്യാ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് മടക്കയാത്ര റദ്ദാക്കി. 158 ഓളം പേരുമായി ചെന്നൈയിലേക്കെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയത്. പിന്നാലെ തന്നെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
തുടർന്ന് എഞ്ചിനിയർമാർ വിശദമായ പരിശോധന നടത്തുകയാണ്. മടക്കി യാത്ര റദ്ദാക്കിയതോടെ 137 യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.