കോടതി രേഖകളിൽ പാൻ മസാല കലർന്ന തുപ്പൽ; ജീവനക്കാരെ വിമർശിച്ച് അലഹാബാദ് കോടതി

 
India

കോടതി രേഖകളിൽ പാൻ മസാല കലർന്ന തുപ്പൽ; ജീവനക്കാരെ വിമർശിച്ച് അലഹാബാദ് കോടതി

ചുവന്ന തുപ്പൽ പടർന്ന കോടതി രേഖകൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് ശ്രീ പ്രകാശ് സിങ് ഉത്തരവിട്ടു.

Neethu Chandran

ലഖ്നൗ: പാൻ മസാല ചവച്ച ശേഷം തുപ്പൽ തൊട്ട് കോടതി രേഖകൾ മറിക്കുന്ന ജീവനക്കാർക്കെതിരേ പൊട്ടിത്തെറിച്ച് അലഹാബാദ് കോടതി. രേഖകളിൽ നിരന്തരമായി ചുവന്ന പാടുകൾ കണ്ടതോടെയാണ് കോടതി ഇക്കാര്യത്തിൽ പ്രതികരിച്ചത്. ചുവന്ന തുപ്പൽ പടർന്ന കോടതി രേഖകൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് ശ്രീ പ്രകാശ് സിങ് ഉത്തരവിട്ടു. കൃ‌ഷ്ണ വാട്ടി എന്നയാൾ സമർപ്പിച്ച ഹർജി പരിശോധിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്.

ഇത്തരത്തിൽ രേഖകളിൽ തുപ്പൽ തൊടുന്നത് അത്യന്തം അപലപനീയമാണെന്ന് ബെഞ്ച് വ്യക്തമാക്കി. വളരെ ശുചിത്വരഹിതമായ സാഹചര്യമാണിതെന്നും ജസ്റ്റിസ് പറഞ്ഞു.

കോടതിയിലെ പേപ്പർ ബുക്കുകൾ, ഹർജികൾ, അപേക്ഷകൾ എന്നിവയിൽ തുപ്പൽപാടുകൾ ഇല്ലെന്നുറപ്പാക്കാൻ സീനിയർ രജിസ്ട്രാറും രജിസ്ട്രിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി.

കരൂർ ദുരന്തം; മരണസംഖ‍്യ 36 ആയി, പ്രതികരിക്കാതെ വിജയ്

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു