amazon 
India

അയോധ്യ ക്ഷേത്രത്തിന്‍റെ പേരിൽ 'പ്രസാദം' വിൽപ്പന; ആമസോണിന് നോട്ടീസ്

'ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്' എന്ന പേരിലാണ് ആമസോൺ വഴി മധുരപലഹാരങ്ങൾ വിറ്റത്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമെന്ന നിലയിൽ മധുരപലഹാരങ്ങൾ നടത്തിയതിന് ആമസോണിനെതിരെ നടപടി. ഇത് സംബന്ധിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു.

'ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്' എന്ന പേരിലാണ് ആമസോൺ വഴി മധുരപലഹാരങ്ങൾ വിറ്റത്. നിരവധി പേരാണ് തട്ടിപ്പിരയായത്. ക്ഷേത്രത്തിന്‍റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് വിൽപ്പന നടത്തുകയാണെന്ന സിഎഐടിയുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആമസോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ വ്യവസ്ഥകൾ പ്രകാരം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിസിപിഎ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രാമക്ഷേത്രത്തിന്‍റെ മാതൃക ഉൾപ്പെടെ അയോധ്യയുമായി ബന്ധപ്പെട്ട വലിയ ബിസിനസും ആമസോണിൽ നടക്കുന്നുണ്ട്.

നിപ: 3 ജില്ലകളിൽ ജാഗ്രത നിർദേശം; ഉന്നതതല യോഗം ചേർന്നു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വാനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു