അമേഠി കൊലക്കേസിലെ പ്രതി ചന്ദന്‍ വര്‍മ്മയ്ക്ക് വെടിയേറ്റു file
India

അമേഠി കൊലക്കേസിലെ പ്രതി ചന്ദന്‍ വര്‍മ്മയ്ക്ക് വെടിയേറ്റു

പൊലീസിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ വെടിവെച്ചത്.

Megha Ramesh Chandran

അമേഠി: അമേഠിയിൽ ദളിത് അധ്യാപകനെയും കുടുംബത്തെയും വെടിവെച്ചുകൊന്ന കേസിലെ പ്രതി ചന്ദൻ വർമയ്ക്ക് പൊലീസിൽ നിന്ന് വെടിയേറ്റു. പൊലീസിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ വെടിവെച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് അമേഠിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ചന്ദൻ വെടിവെച്ചു കൊല്ലുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനായ സുനില്‍ കുമാര്‍, ഭാര്യ പൂനം രണ്ട് മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ചന്ദന്‍ വർമ്മയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ചന്ദന്‍ വർമ്മയെ ഇന്നലെ തന്നെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം തെളിവെടുപ്പിന് കൊണ്ടു പോകും വഴിയാണ് ഇയാള്‍ പൊലീസിന്‍റെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിക്കുന്നത്. പൊലീസിനു നേരെ വെടിവെച്ച് രക്ഷപ്പെടാന്‍ ആയിരുന്നു ശ്രമം. എന്നാല്‍ അതിന് മുന്‍പേ പൊലീസ് ഇയാളെ വെടിവെച്ചു. സ്വയരക്ഷയ്ക്കാണ് വെടിവെച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ചന്ദന്‍ വര്‍മ്മയുടെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

'അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം'; സോനം വാങ്ചുക്കിന്‍റെ ഭാരം 5 കിലോ കുറഞ്ഞു, പ്രതിഷേധവുമായി സിജെപി

ദാവൂദിനൊപ്പം ഇനി ആ 23 പേരും; പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം

ഉറപ്പ് തെറ്റിച്ച് കോറോഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട്, ജോലി നഷ്ടപ്പെടുക 900 ത്തോളം പേർക്ക്

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ; അപേക്ഷ നൽകി

കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; 6 പേർക്കെതിരേ കേസ്, പ്രതികളിലൊരാൾ പെൺകുട്ടി