Amit Shah's vehicle hits power line 
India

അമിത് ഷായുടെ വാഹനം വൈദ്യുതി ലൈനിൽ തട്ടി; അത്ഭുതകരമായ രക്ഷപ്പെടൽ

ലൈനിൽ നിന്നു തീപ്പൊരി ചിതറിയതിനു പിന്നാലെ കമ്പി പൊട്ടി വീണു.

MV Desk

ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനം വൈദ്യുതി ലൈനിൽ തട്ടി. ഗനൗറിലെ പർബത്സറിൽ നിന്നു ബിദിയാദിലേക്കു പോകുമ്പോഴായിരുന്നു അപകടം. ലൈനിൽ നിന്നു തീപ്പൊരി ചിതറിയതിനു പിന്നാലെ കമ്പി പൊട്ടി വീണു.

രഥത്തിനു സമാനമായി രൂപകൽപ്പന ചെയ്ത വാഹനത്തിൽ നിന്ന് വോട്ടർമാരെ അഭിവാദ്യം ചെയ്യുകയായിരുന്ന അമിത് ഷായും ഒപ്പമുണ്ടായിരുന്ന നേതാക്കളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്. അമിത് ഷായെ ഉടൻ മറ്റൊരു വാഹനത്തിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉത്തരവിട്ടു.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു