തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച

 
India

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം, 67 പേര്‍ ആശുപത്രിയില്‍

67 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതു പേര്‍ ഗുരുതരാവസ്ഥയിലാണ്‌

Sarath Nath MS

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക ചോര്‍ച്ചയില്‍ ഏഴു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 67 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒമ്പതു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച തിരുവള്ളൂര്‍ ജില്ലയിലെ പെരിപായളത്തിനു സമീപത്തെ കനിഗൈപെയറിലാണ് സംഭവം.

സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായാണ് തൊഴിലാളികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് തിരുവള്ളൂര്‍ ജില്ല കളക്റ്റര്‍ എസ്. കവിത പറഞ്ഞു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ജോസഫ്‌ വിജയ് ഉത്തരവിട്ടു. ഇതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 24 മണിക്കൂറിനകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മൂന്നു ദിവസത്തിനകം അന്തിമറിപ്പോര്‍ട്ട് നല്‍കാനുമാണ് നിര്‍ദ്ദേശം.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു