India

അ​മൃ​ത്പാ​ൽ സി​ങ്ങ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ് അ​മൃ​ത​പാ​ൽ

MV Desk

ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി​യി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഗൂ​ണ്ടാ​ത്ത​ല​വ​ൻ അ​മൃ​ത്പാ​ൽ സി​ങ്ങി​നെ (22) പ​ഞ്ചാ​ബ് പൊ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​മൃ​ത്‌​സ​റി​നു സ​മീ​പം ജ​ണ്ടി​യാ​ല ഗു​രു​വി​ലാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ടു കി​ലോ​ഗ്രാം ഹെ​റോ​യി​നും തോ​ക്കും ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു പൊ​ലീ​സ്. സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പൊ​ലീ​സി​ൽ നി​ന്നു കു​ത​റി​മാ​റി​യ അ​മൃ​ത്പാ​ൽ ഒ​ളി​പ്പി​ച്ച തോ​ക്കെ​ടു​ത്ത് പൊ​ലീ​സി​നു നേ​രേ വെ​ടി​വ​ച്ചു. ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്കു പ​രു​ക്കേ​റ്റു. പൊ​ലീ​സി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് അ​മൃ​ത്‌​സ​ർ റൂ​റ​ൽ സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​തീ​ന്ദ​ർ സി​ങ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ് അ​മൃ​ത​പാ​ൽ.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി