അനുബ്രത മണ്ഡൽ

 
India

പശ്ചിമ ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; വിശ്വസ്തൻ അനുബ്രത മണ്ഡൽ വിമതർക്കൊപ്പം ചേർന്നു

അനുബ്രത മണ്ഡലിനെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി ഋതുബ്രത ബാനർജി വ‍്യക്തമാക്കി.

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയും വിശ്വസ്തനുമായിരുന്ന അനുബ്രത മണ്ഡൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി‍യുടെ നേതൃത്വത്തിലുള്ള വിമതർക്കൊപ്പം ചേർന്നു. അനുബ്രത മണ്ഡലിനെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി ഋതുബ്രത ബാനർജി വ‍്യക്തമാക്കി.

അനുബ്രത മണ്ഡൽ വിമതർക്കൊപ്പം ചേർന്നതിനാൽ കനത്ത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിൽ പ്രസിഡന്‍റുമാരെ നിയമിച്ചിട്ടുണ്ടെന്നും മാൾഡ ജില്ലയുടെ പ്രസിഡന്‍റായി പ്രസൂൺ ബാനർജിയെയും ദക്ഷിണ കോൽക്കത്ത ജില്ലയുടെ പ്രസിഡന്‍റായി ദേബാഷിസ് കുമാറിനെയും നിയമിച്ചതായി പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ മുൻ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവർ ബിജെപിയിൽ ചേർന്നത് മമത ബാനർജിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് അനുബ്രത മണ്ഡൽ വിമതർക്കൊപ്പം ചേർന്നിരിക്കുന്നത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം