വെറും 15 ദിവസത്തിനകം ഇലക്ഷൻ തിരിച്ചറിയൽ കാർഡ്; അപേക്ഷിക്കേണ്ട വിധം

 
India

വെറും 15 ദിവസത്തിനകം ഇലക്ഷൻ തിരിച്ചറിയൽ കാർഡ്; അപേക്ഷിക്കേണ്ട വിധം

ഓൺലൈനായി വോട്ടർ ഐഡി കാർഡിനായി അപേക്ഷ നൽകാം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: അപേക്ഷ നൽകി 15 ദിവസത്തിനകം ഇലക്ഷൻ തിരിച്ചറിയൽ കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിൽ ഒരു മാസം വരെയെടുത്താണ് ഐഡി കാർഡ് വിതരണം ചെയ്യാറുള്ളത്. ഉപയോക്താക്കൾക്ക് കാലതാമസം കൂടാതെ സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഓൺലൈനായി വോട്ടർ ഐഡി കാർഡിനായി അപേക്ഷ നൽകാം.

അപേക്ഷിക്കേണ്ട വിധം

  • എൻവിഎസ്പി വെബ്സൈറ്റ് സന്ദർശിക്കുക. ‌

  • മുകളിൽ വലതു മൂലയിലായി കാണുന്ന സൈൻ അപ് ഓപ്ഷനിൽ ക്ലിക് ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും കാപ്ച കോഡും നൽകി സൈൻ അപ് ചെയ്യാം

  • നിങ്ങളുടെ പേരും പാസ് വേർഡും നൽകി സ്വന്തമായി അക്കൗണ്ട് രൂപീകരിക്കാം

  • ലോഗ് ഇൻ ചെയ്തതിനു ശേഷം ഫിൽ ഫോം 6 എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വ്യക്തി വിവരങ്ങളും വിലാസവും നൽകുക

  • ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുക

  • നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പാക്കിയതിനു ശേഷം സബ്മിറ്റ് എന്നതിൽ ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.

പിന്നീട് പോർട്ടൽ വഴി അപേക്ഷയിലെ നടപടികൾ എന്തൊക്കെയായെന്ന് പരിശോധിക്കാനും സാധിക്കും. ട്രാക്ക് അപ്ലിക്കേഷൻ സ്റ്റാറ്റസ് എന്ന നാവിഗേഷൻ വഴിയാണ് ഇതു സാധ്യമാകുന്നത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്