Chhatrapati Shivaji Maharaj Statue At Pangong 
India

ഇന്ത്യ-ചൈന അതിർത്തിയിൽ ശിവാജിയുടെ 14,300 അടി പ്രതിമ സ്ഥാപിച്ച് സൈന്യം | Video

30 അടിയാണ് ഉയരം.

Ardra Gopakumar

ന്യൂഡൽഹി: കിഴക്കൻ ലഡാഖിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപത്തെ പാംഗോങ് ത്സോ തടാകതീരത്ത് ഛതപതി ശിവാജിയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. സമുദ്ര നിരപ്പിൽ നിന്നു 14300 അടി ഉയരത്തിലാണു കുതിരപ്പുറത്തിരിക്കുന്ന ശിവാജിയുടെ പ്രതിമ. 30 അടിയാണ് ഉയരം.

ലഡാഖിലെ ആസ്ഥാനമായ 14 കോർപ്സ് ( ഫയർ ആൻഡ് ഫ്യൂരി കോർപ്സ് ) ആണു പ്രതിമ സ്ഥാപിച്ചത്. ഇന്ത്യൻ ഭരണാധികാരിയുടെ അചഞ്ചലമായ പോരാട്ടവീര്യം ആഘോഷിക്കുന്നതാണു പ്രതിമയെന്നും ശിവാജിയുടെ പൈതൃകം എക്കാലവും പ്രചോദനമാണെന്നും 14 കോർപ്സ് കമാൻഡിങ് ഓഫിസർ ലെഫ്റ്റനന്‍റ് ജനറൽ ഹിതേഷ് ഭല്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്തി ദെപ്സാങ്ങിലും ഡെംചോക്കിലും നിന്നു സൈനികരെ പിൻവലിച്ച് ആഴ്ചകൾക്കുള്ളിലാണു പാംഗോങ്ങിൽ ശിവാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. 2020 മേയ് അഞ്ചിന് പാംഗോങ് തടാകത്തിനു സമീപം ഇരുരാഷ്‌ട്രങ്ങളുടെയും സൈനികർ ഏറ്റുമുട്ടിയതാണ് നാലര വർഷം നീണ്ട സംഘർഷത്തിന് തുടക്കമിട്ടത്. പാംഗോങ്ങിലെ സംഘർഷത്തിന്‍റെ തുടർച്ചയായിരുന്നു ഗാൽവൻ താഴ്‌വരയിലെ രക്തരൂഷിത ഏറ്റുമുട്ടൽ.

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

അയ്യപ്പ സംഗമത്തിന് ചെലവായത് 3 കോടി, കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് പി.എസ്. പ്രശാന്ത്

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞയാളെ കൊന്നു; പൊലീസുകാരൻ അടക്കം 6 പേർ പിടിയിൽ

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു