സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി
ന‍്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തിസ്ഗഡിൽ മലയാളികളായ കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് ലോക്സഭയും രാജ‍്യസഭയും 12 മണി വരെ പിരിഞ്ഞു.
അതേസമയം, വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ‍്യപ്പെട്ട് കോൺഗ്രസ്- സിപിഎം എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ‍്യം.
കന‍്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തിസ്ഗഡ് മുഖ‍്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർ നിലവിൽ റിമാൻഡിലാണ്.