സുപ്രീംകോടതി
സുപ്രീംകോടതി 
India

അനുച്ഛേദം 370: കേസിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ, കോടതിയിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. ജമ്മുകശ്മീരിൽനിന്നുള്ള സഹൂർ അഹമ്മദ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്പെൻഡ് ചെയ്തതെന്ന് അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഇക്കാര്യം ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയോടു ചോദിച്ചറിയണമെന്ന് കോടതി നിർദേശിച്ചു.

ജമ്മുകശ്മീർ വിദ്യാഭ്യാസ വകുപ്പിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് സഹൂർ അഹമ്മദ് ഭട്ട്. അദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയിൽ ഹാജരായത്. അനുച്ഛേദം 370 റദ്ദാക്കിയതോടെ പൊളിറ്റിക്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാണെന്നും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനാവുന്നില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ നടപടി രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയുടെ ഔന്നത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ചയാണ് ചട്ടലംഘനം ആരോപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സംഭവം കോ‌ടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ ചീഫ് ജസ്റ്റിസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പെരുവഴിയിലായി ജനം

വാഹനത്തിന് സൈഡ് നല്‍കിയില്ല; ഹെൽമറ്റുകൊണ്ട് അടിച്ചു, ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ജീവനക്കാർ കുറവ്; കോഴിക്കോട് നിന്നുള്ള 2 എയർ ഇന്ത്യ വിമാന സർവീസുകൾ കൂടി റദ്ദാക്കി

ചരിത്രത്തിലിത് ആദ്യം; സ്വര്‍ണവില 55,000 കടന്നു