അരുണാചൽപ്രദേശിലെ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

 
India

അരുണാചൽപ്രദേശിലെ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

മരിച്ചത് കൊല്ലം, മലപ്പുറം സ്വദേശികൾ

Jisha P.O.

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബിനുവിന്‍റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. മാധവിന്‍റെ മൃതദേഹം ശനിയാഴ്ചയാണ് കിട്ടിയത്.

ഗുവാഹത്തി വഴി അരുണാചലിൽ എത്തിയ ഏഴംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ വീണത്. ആദ്യം വെള്ളത്തിൽ വീണ ആൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകട വിവരം പൊലീസിന് ലഭിച്ചത്. അപ്പോൾ മുതൽ പൊലീസും ദുരന്തനിവാരണ സേനയും കേന്ദ്രസേനയും തിരച്ചിൽ നടത്തുകയായിരുന്നു. വെളിച്ചക്കുറവും മോശം കാലാവസ്ഥയും തെരച്ചിലിനെ ബാധിച്ചിരുന്നു.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്