K Kavitha | Arvind Kejriwal  
India

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്‍റെയും കവിതയുടെയും കസ്റ്റഡി നീട്ടി

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി രൂക്ഷ വിമർശനത്തോടെ ഹൈക്കോടതി തള്ളിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റേയും ബിആർഎസ് നേതാവ് കെ. കവിതയുടേയും കസ്റ്റഡി കാലാവധി നീട്ടി. ഇരുവരും 14 ദിവസം കൂടി ജയിലിൽ തുടരണം. റൗസ് അവന്യൂ കോടതിയിലെ വാദത്തിനിടെ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുകയായിരുന്നു.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി രൂക്ഷ വിമർശനത്തോടെ ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്യുന്നത്. കവിതയും കെജ്‌രിവാളും നിലവിൽ തിഹാർ ജയിലിലാണ് കഴിയുൂന്നത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം