ഡൽഹി മന്ത്രി അതിഷി 
India

ആരോഗ്യസ്ഥിതി മോശമായി; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ച് അതിഷി

അതിഷിയുടെ ഷുഗർ ലെവൽ അപകടകരമാം വിധം താഴ്ന്നതിനെത്തുടർന്ന് എൽഎൻജെപി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഡൽഹിയിൽ വെള്ളക്ഷാം രൂക്ഷമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്ന് ഡൽഹിക്ക് അവകാശപ്പെട്ട ജലം വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് അതിഷി നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ 5 ദിവസമായി നിരാഹാരം തുടരുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങാണ് അതിഷി നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതിഷിയുടെ ഷുഗർ ലെവൽ അപകടകരമാം വിധം താഴ്ന്നതിനെത്തുടർന്ന് എൽഎൻജെപി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്. അതിഷിയുടെ ഷുഗൽ ലെവർ 36 എംജി/ഡിഎൽ ആയി കുറഞ്ഞിരുന്നു.

ഹരിയാന ഡൽഹിക്കു നൽകി വന്നിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതോടെയാണ് ഡൽഹിൽ ക്ഷാമം രൂക്ഷമായത്. ഇതു പരിഹരിക്കാനാി കേന്ദ്ര സർക്കാർ ഇടപെടണമെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആവശ്യം.

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയെ പെരുവഴിയിലാക്കി കെട്ടിടം ഉടമസ്ഥൻ

വി.വി. രാജേഷ് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്; വിശദീകരണവുമായി മുഖ‍്യമന്ത്രിയുടെ ഓഫീസ്

എം.എസ്. മണിയെന്ന് ചോദ‍്യം ചെയ്തയാൾ; ഡി. മണി തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി