വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരിച്ച് വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്നും ചാടിക്കയറി നിഗമനത്തിൽ എത്തരുതെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാടിക്കയറി നിഗമനത്തിൽ എത്തരുതെന്നാണ് കരുതുന്നത്. നമുക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുമാരും ക്രൂവുമാണ് ഉള്ളതെന്ന് വിശ്വസിക്കുന്നു. വ്യോമയാന മേഖലയുടെ നട്ടെല്ലാണ് അവർ. അവരുടെ അധ്വാനത്തെ പ്രകീർത്തിക്കാതിരിക്കാൻ സാധിക്കില്ല. അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ ചാടിക്കയറി ഏന്തെങ്കിലും നിഗമനത്തിൽ എത്തരുത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ ഉൾപെട്ടിട്ടുണ്ട്. വിഷയത്തിൽ അഭിപ്രായം പറയേണ്ട സാഹചര്യമായിട്ടില്ല എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.