ബാബാ സിദ്ദിഖി വധം; സൽമാൻ ഖാനെ ഉപദേശിച്ച് ബിജെപി എംപി 
India

ബാബാ സിദ്ദിഖ് വധം; സൽമാൻ ഖാൻ മാപ്പ് പറഞ്ഞ് തടിയൂരണമെന്ന് ബിജെപി എംപി

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്ണോയി വിഭാഗക്കാരോട് മാപ്പ് പറയണം

മുംബൈ: എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനെ ഉപദേശിച്ച് ബിജെപി എംപി ഹർനാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്ണോയി വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് യാദവ് ആവശ‍്യപ്പെട്ടു.

'പ്രിയപ്പെട്ട സൽമാൻ ഖാൻ ബിഷ്ണോയി സമൂഹം ദൈവമായി കരുതുന്ന കൃഷ്ണമൃഗത്തെ നിങ്ങൾ വേട്ടയാടി പാചകം ചെയ്ത് തിന്നു. ഇതുമൂലം ബിഷ്ണോയി സമുദായത്തിന്‍റെ വികാരം വൃണപ്പെട്ടു. നിങ്ങൾ ഒരു വലിയ നടനാണ് രാജ്യത്തെ ഒരു വലിയ വിഭാഗം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു.

നിങ്ങളോടുള്ള എന്‍റെ ആത്മാർത്ഥമായ ഉപദേശം നിങ്ങൾ ബിഷ്‌ണോയ് സമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കുകയും നിങ്ങളുടെ വലിയ തെറ്റിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് പറയണം' യാദവ് എക്സിൽ കുറിച്ചു.

രാജസ്ഥാനിലെ ജോധ്പുരിൽ വച്ച് കൃഷ്ണ മൃഗത്തെ വേട്ടയാടി കേസിൽ പ്രതിയായി സൽമാൻ ഖാൻ ജയലിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തോടുള്ള പ്രതികാരത്തിനു കാരണം കൃഷ്ണ മൃഗത്തെ ഉപദ്രവിച്ചതാണെന്ന് ബിഷ്ണോയ് ഗാങ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സൽമാൻ ഖാനോടുള്ള അടുപ്പമാണ് ബാബാ സിദ്ദിഖിനെ വധിക്കാൻ കാരണമെന്നും സൂചനയുണ്ട്. സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിക്കുന്ന ഒരാളെയും വെറുതേ വിടില്ലെന്ന ഭീഷണിയും ബിഷ്ണോയ് ഗാങ് പുറപ്പെടുവിച്ചിരുന്നു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു