ഏപ്രിൽ 5 വരെ ബംഗളൂരുവിൽ തിരക്കായിരിക്കും; സ്വകാര്യ വാഹനം ഒഴിവാക്കണമെന്ന് പൊലീസ്

 
India

ഏപ്രിൽ 5 വരെ ബംഗളൂരുവിൽ തിരക്കായിരിക്കും; സ്വകാര്യ വാഹനം ഒഴിവാക്കണമെന്ന് പൊലീസ്

എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 28 മുതൽ ഏപ്രിൽ 5 വരെയാണ് ഐപിഎൽ മത്സരങ്ങൾ.

നീതു ചന്ദ്രൻ

ബംഗളൂരു: ഐപിഎൽ മാച്ചുകൾ നടക്കുന്നതിനാൽ മാർച്ച് 28 മുതൽ ഏപ്രിൽ 5 വരെ ബംഗളൂരുവിൽ യാത്രാ നിയന്ത്രണം. ബംഗളൂരു ട്രാഫിക് പൊലീസാണ് സുഗമമായ ട്രാഫിക്കിനു വേണ്ടി നിരവധി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 28 മുതൽ ഏപ്രിൽ 5 വരെയാണ് ഐപിഎൽ മത്സരങ്ങൾ. നിരവധി ആരാധകരാണ് മത്സരങ്ങൾ കാണാനായി നഗരത്തിലേക്കെത്തുക.

റോഡ് ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി ക്വീൻസ് റോഡ്, എംജി റോഡ്, കബ്ബോൺ റോഡ്, സെന്‍റ് മാർക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ലാവെൽ റോഡ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലെല്ലാം പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

ആപ്പ് കേന്ദ്രീകൃ‌ത ടാക്സി സർവീസുകളുടെയും ഓട്ടോറിക്ഷകളുടെയും പിക്ക് അപ് പോയിന്‍റുകൾ ബിആർവി ഗ്രൗണ്ട്, മനേക് ഷാ പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ഡ്രോപ് ഓഫ് ഗേറ്റ്-6, ഗേറ്റ്- 3 എന്നിവയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ