കനയ്യ കുമാർ കയറിയ ക്ഷേത്രം ഗംഗാജലം ഒഴിച്ച് കഴുകി ശുദ്ധിയാക്കി; വിവാദം

 
India

കനയ്യ കുമാർ കയറിയ ക്ഷേത്രം ഗംഗാജലം ഒഴിച്ച് കഴുകി 'ശുദ്ധിയാക്കി'; വിവാദം

കനയ്യ കുമാർ രാജ്യവിരുദ്ധമായാണ് സംസാരിച്ചതെന്ന് ആരോപണമുയരുന്നുണ്ട്.

നീതു ചന്ദ്രൻ

പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയിറങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കിയതായി റിപ്പോർട്ട്. ബിഹാറിലെ സഹർസയിലുള്ള ദുർഗാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ശുദ്ധമാക്കുന്നതിന്‍റെ വീഡിയോ പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

ബിഹാറിൽ കുടിയേറ്റം ഇല്ലാതാക്കൂ, ജോലി നൽകൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലിയിൽ പങ്കെടുക്കുന്നതിനായാണ് കനയ്യ കുമാർ ബിഹാറിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം ക്ഷേത്രത്തിൽ ദർശം നടത്തി. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽ വച്ച് ജനങ്ങളുമായി സംസാരിച്ചതിനു ശേഷമാണ് മടങ്ങിയത്.

അതിനു പിന്നാലെ നഗർ പഞ്ചായത്ത് വാർഡ് കൗൺ‌സിലർ അമിത് ചൗധരിയുടെ നേതൃത്വത്തിൽ ഗംഗാജലം എത്തിച്ച് മണ്ഡപം അടിച്ചു കഴുകി. കനയ്യ കുമാർ രാജ്യവിരുദ്ധമായാണ് സംസാരിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ

''2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും''; വീണാ ജോർജ്