ന്യൂഡൽഹി: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ബിപർജോയ്' അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ ദിശ വടക്ക്-വടക്കു കിഴക്കൻ ഭാഗത്തേക്കാണെന്നാണ് സൂചന.
ഗോവയിൽ നിന്നും 690 കിലോ മീറ്റർ പടിഞ്ഞാറും മുംബൈയിൽ നി്നന് 640 കിലോമീറ്റർ പടിഞ്ഞാറ്- തെക്കു പടിഞ്ഞാറും പോർബന്ധറിൽ നിന്ന് 640 തെക്ക്-തെക്ക് പടിഞ്ഞാറും ആയിട്ടാണ് ബിപർജോയ് ഇപ്പോഴുള്ളത്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത.
കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീരപ്രദേശത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.