ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്സുകൾ നിറച്ച ആദ്യ കണ്ടെയ്നർ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ചെന്നൈയിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു. 
India

ശബരിമല തീർഥാടകർക്ക് തമിഴ്‌നാടിന്‍റെ വക ബിസ്കറ്റ്

എല്ലാ മാസവും ശബരിമല ദർശനത്തിനെത്തുന്ന തമിഴ്‌നാട് ദേവസ്വം മന്ത്രി അയ്യപ്പ ഭക്തർക്കു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു

MV Desk

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് നൽകാൻ 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകളുമായി തമിഴ്നാട് ദേവസ്വം വകുപ്പ്. ബിസ്കറ്റ് ബോക്സുകൾ നിറച്ചുള്ള കണ്ടെയ്നറിന്‍റെ ഫ്ളാഗ് ഒഫ് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ചെന്നൈയിൽ നിർവഹിച്ചു.

ഇതു സംബന്ധിച്ച് ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി. എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്തിച്ചേരുന്ന ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി പ്രശാന്ത് അറിയിച്ചു.

ശബരിമല അയ്യ ഭക്തർക്കായി നേരത്തെ ബിസ്കറ്റ് സ്പോൺസർ ചെയ്ത ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ നായരുടെയും തമിഴ്നാട് ദേവസ്വത്തിന്‍റെ കേരള ലെയ്സൺ ഓഫിസർ ഉണ്ണികൃഷ്ണന്‍റെയും മേൽനോട്ടത്തിലാണു ബിസ്കറ്റുകൾ സന്നിധാനത്തേക്ക് എത്തിക്കുക. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്‍റുകളിലും സന്നിധാനം നടപ്പന്തലിലുമായി ദേവസ്വം ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് എല്ലാ ദിവസവും ബിസ്കറ്റും ഔഷധ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്.

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം