ഡി.കെ. ശിവകുമാർ, സിദ്ധാരാമയ്യ

 
India

സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യ ധരിച്ചത് 43 ലക്ഷം രൂപയുടെ വാച്ച്; വിമർശനവുമായി ബിജെപി

നേരത്തെയും ബിജെപി സിദ്ധാരാമയ്യക്കെതിരേ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു

Aswin AM

ബെംഗളൂരു: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ ദിവസം ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീട്ടിലെത്തിയപ്പോൾ ധരിച്ച വാച്ചിനെ ചൊല്ലി വിവാദം. 43 ലക്ഷം രൂപ വിലയുള്ള ആഢംബര വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്നും സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യയ്ക്ക് അതിൽ കുഴപ്പമില്ലെന്നും ബിജെപി വിമർശിച്ചു.

കാർട്ടിയർ എന്ന ബ്രാൻഡിന്‍റെ റോസ് ഗോൾഡ് നിറത്തിലുള്ള വാച്ചാണ് സിദ്ധാരാമയ്യ അന്ന് ധരിച്ചതെന്നാണ് ചിത്രത്തിൽ നിന്നും വ‍്യക്തമാവുന്നത്.

നേരത്തെയും ബിജെപി സിദ്ധാരാമയ്യക്കെതിരേ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 70 ലക്ഷം രൂപ വിലയുള്ള വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2016ലായിരുന്നു ബിജെപി രംഗത്തെത്തിയത്. എന്നാൽ സുഹൃത്ത് സമ്മാനിച്ചതാണ് വാച്ചെന്നായിരുന്നു സിദ്ധാരാമയ്യയുടെ പ്രതികരണം.

കൈവിട്ട് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കും, തീരുമാനം ഹൈക്കമാൻഡിന് കൈമാറി

ഒളിച്ചുകളി അവസാനിപ്പിക്കാൻ രാഹുൽ; കീഴടങ്ങിയേക്കും

ആസിഫിന്‍റെ കെണിയിൽ മുംബൈ വീണു; കേരളത്തിന് ചരിത്ര ജയം

രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്; താഴ്ന്ന നിരക്കായ 90.43 ലെത്തി

ബംഗാളിൽ ബാബ്റി മസ്ജിദിന് കല്ലിടുമെന്ന് പ്രഖ്യാപനം; എംഎൽഎയെ സസ്പെൻഡ് ചെയ്ത് തൃണമൂൽ