തേജസ്വി യാദവ് മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി ബിജെപി; വ്യാജമെന്ന് ആർജെഡി

 
India

തേജസ്വി യാദവ് മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി ബിജെപി; വ്യാജമെന്ന് ആർജെഡി

ആർജെഡി നേതാവായ തേജസ്വി യാദവ് ഒരു യോഗത്തിൽ മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

പട്ന: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിഹാർ വീണ്ടും ചൂടുപിടിക്കുന്നു. മോദിയുടെ അമ്മ ഹീരാബെൻ മോദിയെ അപമാനിച്ചുവെന്ന ആരോപണങ്ങൾ കോൺഗ്രസിനെതിരേ വ്യാപകമായിരിക്കെ ബിജെപി വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആർജെഡി നേതാവായ തേജസ്വി യാദവ് ഒരു യോഗത്തിൽ മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെതിരേയാണ് ബിജെപി വീണ്ടും രംഗത്തെത്തിയത്.

എന്നാൽ ആർജെഡി ഈ ആരോപണത്തെ എതിർത്തു. ഈ വിഡിയോ വ്യാജമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളെ മനഃപൂർവം കരി വാരി തേക്കാൻ ശ്രമിക്കുകയാണെന്നും തേജസ്വി യാദവ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ബിജെപി ഈ വിഡിയോ എക്സിലൂടെ പങ്ക് വച്ചത്. "ബിഹാർ അധികാർ യാത്ര'യിൽ പങ്കെടുത്ത തേജസ്വി യാദവ് പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ അമ്മയെയും അധിക്ഷേപിച്ചു''. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

''തേജസ്വിയും സഹപ്രവർത്തകരും ചേർന്ന് വീണ്ടും മോദിജിയുടെ അമ്മയ്ക്കെതിരായ പരാമർശങ്ങൾ നടത്തുന്നതിന് വേദിയൊരുക്കി. ആർജെഡി-കോൺഗ്രസ് സഖ്യം ഒത്തുചേരുന്നത് അമ്മമാരെയും സഹോദരികളെയും അപമാനിക്കാനായാണ്. ബിഹാർ ഇത് ഒരിക്കലും മറക്കില്ല . ഇതിനുള്ള മറുപടി ബിഹാറിലെ അമ്മമാരും സഹോദരിമാരും നൽകും'' എന്ന് ബിജെപി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.

എന്നാൽ മഹുവയിലെ ആർജെഡി മന്ത്രി മുകേഷ് റൗഷനും ഈ ആരോപണത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോ കൃത്രിമമാണെന്നും അദ്ദേഹത്തിന്‍റെ മുഴുനീള പ്രസംഗം ഫെയ്സ്ബുക്കിലുണ്ടെന്നും റൗഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബിജെപി വെറും രാഷ്ട്രീയ നേട്ടത്തിനായി വിഷയം വളച്ചൊടിക്കുകയാണെന്നും ആർജെഡി ആരോപിച്ചിട്ടുണ്ട്.

''ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കു വേണ്ടി''; രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐയെ വെട്ടിച്ച് നടന്നത് 15 വർഷം; കൊല്ലം സ്വദേശി പിടിയിൽ

'മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടുന്നു'; സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം

മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല; രാജ്മോഹൻ ഉണ്ണിത്താനെതിരായ കെ.പി. ശശികലയുടെ ഹർജി തള്ളി

പിസിബിയുടെ ആവശ‍്യം തള്ളി ഐസിസി; ബംഗ്ലാദേശ്- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി