അരവിന്ദ് കെജ്‌രിവാൾ 
India

ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ

എഎപി പ്രവർത്തകർക്കെതിരേ ആക്രമണം നടത്താൻ ബിജെപി സ്ഥാനാർഥികളുടെ ഗുണ്ടകൾ ഇറങ്ങിയിട്ടുണ്ടെന്ന് പാർട്ടി ആരോപിക്കുന്നു

ന്യൂഡൽഹി: ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ചാണ് കെജ്രിവാളിന്‍റെ കത്ത്.

എഎപി പ്രവർത്തകർക്കെതിരേ ആക്രമണം നടത്താൻ ബിജെപി സ്ഥാനാർഥികളുടെ ഗുണ്ടകൾ ഇറങ്ങിയിട്ടുണ്ടെന്ന് പാർട്ടി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ നിരീക്ഷകനെ നിയമിക്കണം. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്‍റെ ഉത്തരവാദിത്വമാണ്. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. സുരക്ഷാ ഉറപ്പാക്കാൻ നിയമിക്കപ്പെട്ട പൊലീസുകാരുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ചകൾ സംഭവിച്ചാൽ അവരെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്