ചന്ദ്രനാഥ് രഥ്, സുവേന്ദു അധികാരി

 
India

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റിനെ വെടിവച്ച് കൊന്നു

ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റിനെ വെടിവച്ച് കൊന്നു. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്.

24 പർഗാനാസിലെ മധ‍്യാഗ്രാമിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ദൊഹാരിയയിൽ വച്ച് രണ്ട് പേർ ബൈക്കുകളിലെത്തി തലയിലും നെഞ്ചിലും വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലയ്ക്ക് പിന്നിൽ‌ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിത കൊലപാതകമാണിതെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് അർജുൻ സിങ് പറഞ്ഞു. അക്രമിയുടെ വാഹനം കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഡിജിപി വ‍്യക്തമാക്കി.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്