അനന്ത മഹാരാജ്,മമതാ ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി മമതാ ബാനർജിക്കൊപ്പം വേദി പങ്കിട്ട് ബിജെപി എംപി അനന്ത മഹാരാജ്. കോൽക്കത്തയിൽ വച്ചു നടന്ന ഭാഷാ ദിവസ് എന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയത്. ഇതോടെ അനന്ത മഹാരാജ് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ പരമോന്നത ബഹുമതികളിലൊന്നായ ബംഗ വിഭൂഷൺ നൽകിയാണ് മുഖ‍്യമന്ത്രി ആദരിച്ചത്. അനന്ത മഹാരാജ് പരിപാടിയിൽ പങ്കെടുത്തതിൽ വളരെയധികം അഭിമാനമുണ്ടെന്നും മമത ബാനർജി പറഞ്ഞു.