കുംഭമേളക്കാലത്ത് 45 ദിവസം കൊണ്ട് ബോട്ടുടമ നേടിയത് 30 കോടി രൂപ!

 
India

കുംഭമേളക്കാലത്ത് 45 ദിവസം കൊണ്ട് ബോട്ടുടമ നേടിയത് 30 കോടി രൂപ!

ഉത്തർപ്രദേശ് നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയാണ് യോഗി ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂഡൽഹി: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കെത്തിയവർക്കായി സർവീസ് നടത്തിയ ബോട്ടുടമസ്ഥൻ 45 ദിവസം കൊണ്ട് നേടിയത് 30 കോടി രൂപ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം പുറത്തു വിട്ടത്. 130 ബോട്ടുകളുള്ള ഒരു കുടുംബം 45 ദിവസങ്ങൾ കൊണ്ട് നേടിയത് 30 കോടി രൂപയാണ്. അതായത് ഓരോ ബോട്ടുകളും 23 ലക്ഷം രൂപ വീതം നേടി. കൃത്യമായി പറഞ്ഞാൽ മഹാകുംഭമേളയിലൂടെ ദിവസം 50,000 മുതൽ 52,000 രൂപ വരെയാണ് ബോട്ടുടമസ്ഥർക്ക് നേടാനായത്. ഉത്തർപ്രദേശ് നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയാണ് യോഗി ഇക്കാര്യം വെളിപ്പെടുത്തിയത്.

കുംഭമേള ഉത്തർപ്രദേശിന്‍റെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 3.5 ലക്ഷം കോടിരൂപയുടെ വളർച്ചയാണ് കുംഭമേള സംസ്ഥാനത്തിന് സമ്മാനിച്ചതെന്നും യോഗി.

ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ 40,000 കോടി രൂപ, ഭക്ഷണം, നിത്യോപയോഗ വസ്തുക്കൾ എന്നിവയിലൂടെ 33,000 കോടി രൂപ, ഗതാഗതം- 1.5 ലക്ഷം കോടി രൂപ, അർച്ചനകൾ- 20,000 കോടി രൂപ, സംഭാവന- 660 കോടി രൂപ ,ടോൾ ടാക്സ് വരുമാനം- 300 കോടി രൂപ, മറ്റ് മേഖലകൾ വഴി 66,000 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്നത്.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു