"നിരന്തര പോരാട്ടം, രണ്ടാം അധ്യായത്തിന് തയാർ'; അഞ്ചു വർഷത്തിന് ശേഷം പാസ്പോർട്ട് കൈയിൽ പിടിച്ച് റിയ ചക്രബർത്തി

 
India

"രണ്ടാം അധ്യായത്തിന് തയാർ'; അഞ്ച് വർഷത്തിനു ശേഷം പാസ്പോർട്ട് കൈയിൽ പിടിച്ച് റിയ ചക്രവർത്തി

സുശാന്ത് സിങ് രജ്‌പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടി റിയ ചക്രവർത്തിയെ കസ്റ്റഡിയിലെടുത്തിരുന്നു

Jithu Krishna

ന്യൂഡൽഹി: സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച പാസ്പോർട്ട് അഞ്ച് വർഷത്തിനുശേഷം തിരികെ ലഭിച്ചതായി ബോളിവുഡ് നടി റിയ ചക്രവർത്തി. കേസിൽ ബോംബെ ഹൈക്കോടതി റിയയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് പാസ്പോർട്ട് തിരിച്ചു കിട്ടിയത്. സുശാന്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു റിയ.

"കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ക്ഷമ മാത്രമായിരുന്നു ഏക പാസ്പോർട്ട്. നിരന്തര പോരാട്ടം. ഇന്ന് എനിക്കിതു തിരിച്ചു കിട്ടി. രണ്ടാം അധ്യായത്തിനു തയാർ! സത്യമേവ ജയതേ'' എന്ന് താരം പാസ്പോർട്ടിന്‍റെ ചിത്രം പങ്കു വച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടിയെ 2020ൽ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ജാമ്യത്തിനുള്ള ഉപാധി എന്ന നിലയിലാണ് പാസ്പോർട്ട് കൈമാറിയത്.

അഭിനയ യാത്രയിൽ ലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്

ദഫ്മുട്ട് പരിശീലനത്തിനിടെ വിദ്യാർഥിക്കു മർദനമേറ്റു

''സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ''; രൂക്ഷ വിമർശനവുമായി എംഎൽഎ

ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ല