സുചിത്ര കൃഷ്ണമൂർത്തി, വിശ്വാസ് കുമാർ രമേഷ് 

 
India

വിമാന ദുരന്തത്തിൽ രക്ഷപെട്ട വിശ്വാസ് കുമാറിനെതിരേ വിവാദ പോസ്റ്റ്; പിന്നാലെ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി

ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് മാപ്പു പറച്ചിലുമായി രംഗത്തെത്തിയത്

മുംബൈ: രാജ‍്യത്തെ നടുക്കിയ ഗുജറാത്ത് വിമാനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ട ബ്രിട്ടിഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് കള്ളത്തരം പറഞ്ഞെന്ന ആരോപണത്തിൽ ക്ഷമാപണം നടത്തി ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി.

വിശ്വാസ് വിമാനത്തിലെ യാത്രക്കാരനാണെന്നും അയാൾ മാത്രം അപകടത്തിൽ രക്ഷപെട്ടെന്നതു കള്ളമാണെന്നും ഇത് വളരെ വിചിത്രമാണെന്നുമായിരുന്നു നടിയുടെ എക്സ് പോസ്റ്റ്.

എന്നാൽ പോസ്റ്റ് വലിയ തോതിൽ വിമർശനത്തിനിടയാക്കിയതിനു പിന്നാലെ നടി മാപ്പ് പറഞ്ഞ് രംഗത്തെത്തി. തന്‍റെ പോസ്റ്റ് തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും, പോസ്റ്റ് നീക്കം ചെയ്തതായും, ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സുചിത്ര എക്സിൽ കുറിച്ചു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍