രമ‍്യ കൃഷ്ണൻ, അജിത് കുമാർ
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്‍റെ ചെന്നൈയിലെ വസതിയിൽ ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്ക് ഇമെയിൽ മുഖേനയാണ് അജിത് കുമാറിന്‍റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന തരത്തിൽ സന്ദേശമെത്തിയത്. ഇതേത്തുടർന്ന് അജിത്തിന്‍റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശായാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
ഭീഷണി സന്ദേശം അയച്ചതാരാണെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് ഉദ‍്യോഗസ്ഥർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നടി രമ‍്യ കൃഷ്ണന്‍റെ വീട്ടിലും സമാന സംഭവമുണ്ടായി. ഇമെയിൽ മുഖേനെയായിരുന്നു രമ‍്യ കൃഷ്ണന്‍റെ വീട്ടിൽ ഭീഷണി സന്ദേശമെത്തിയത്.