ബോംബെ ഹൈക്കോടതി

 

file image

India

ദാമ്പത്യ പ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യയെ കുറ്റക്കാരിയാക്കാനാവില്ല; ബോംബെ ഹൈക്കോടതി

കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതു സംബന്ധിച്ച കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം

Namitha Mohanan

മുബൈ: കുടുംബ വഴക്കിന്‍റേയോ ദാമ്പത്യ പ്രശ്നങ്ങളുടെയോ പേരിൽ ഒരു വൃക്തി ആത്മഹത്യ ചെയ്താൽ അതിന്‍റെ ഉത്തരവാദിത്തം പങ്കാളിക്കല്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതു സംബന്ധിച്ച കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരമൊരു കേസിൽ നിയമപ്രകാരം ഭാര്യയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചത്.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നവംബർ 26, 2019ന് ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തു. മകന്‍റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരേ പരാതി നൽകുകയായിരുന്നു. നിസാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.

ഇതിനാലാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പരാതിയിൽ ആരോപിക്കുന്നത്. പിതാവിന്‍റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുകയായിരുന്നു. ഈ കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.

രാജ്യത്ത് ഒരു വർഷം ഹൈസ്കൂൾ തലങ്ങളിൽ നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!

ഗർഭിണികളെ തടവിലാക്കി കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസ്; ഒരു യുവതി കൂടി അറസ്റ്റിൽ

ശ്മശാനത്തിലും മോഷണം; പത്തനംതിട്ടയിൽ കല്ലറ മൂടിയ ഗ്രാനൈറ്റ് പാളികൾ കാണാനില്ല

ഷോക്കേറ്റ് പിഎച്ച്ഡി വിദ്യാർഥിനി മരിച്ചു; കുടുംബത്തിന് നഷ്ടപരിഹാരമായി 16 ലക്ഷവും ജോലിയും വാഗ്ദാനം ചെയ്ത് പഞ്ചാബ് സർവകലാശാല

"ഭീകരപ്രവർത്തനത്തെ സഹായിക്കുന്നു"; റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ ടെലഗ്രാം സിഇഒ പവേൽ ദുരോവും