പ്രാതൽ മധ്യപ്രദേശിൽ, ഉച്ചയൂണ് ബിഹാറിൽ , അത്താഴം അസമിൽ; പ്രധാനമന്ത്രി മോദിയുടെ ഒരു ദിവസം 
India

'പ്രാതൽ മധ്യപ്രദേശിൽ, ഉച്ചയൂണ് ബിഹാറിൽ, അത്താഴം അസമിൽ'; പ്രധാനമന്ത്രി മോദിയുടെ ഒരു ദിവസം

ഇൻവെസ്റ്റ് മധ്യപ്രദേശ്- ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി മധ്യപ്രദേശിലെത്തിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഒരു ദിവസം കൊണ്ട് മൂന്നു സംസ്ഥാനങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മധ്യപ്രദേശ് , ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിച്ചത്. ഇൻവെസ്റ്റ് മധ്യപ്രദേശ്- ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി മധ്യപ്രദേശിലെത്തിയത്. ഉച്ചയോടെ ബിഹാറിലെ ഭഗർപുരിലെത്തി.

കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് 23,000 കോടി രൂപയോളം വിതരണം ചെയ്യുന്നതിന് തുടക്കമിട്ടു. അതു കൂടാതെ നിരവധി വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.

പിന്നീട് വൈകിട്ടോടെ അസം പാസ്റ്റ് പ്രെസന്‍റ് ആൻഡ് ഫ്യൂച്ചർ എന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനായി അസമിലെത്തി. രണ്ട് ദിവസമാണ് മോദി അസമിൽ തുടരുക.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

'കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോ'; പാമ്പ് കടിയേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി