

ഷഹല തസ്നി
മലപ്പുറം: പൊന്നാനി സർക്കാർ ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പാമ്പ് കടിയേറ്റതിനെത്തുടർന്ന് രക്തം ഛർദിച്ച എടപ്പാൾ പാടത്തങ്ങാടി സ്വദേശി ഷഹല തസ്നിക്കാണ് ചികിത്സ നിഷേധിച്ചത്.
പൊലീസിന്‍റെ ഇടപെടലിനെത്തുടർന്നാണ് ആശുപത്രി അധികൃതർ ഇൻജെക്ഷനും പെയിൻകില്ലറും നൽകിയതെന്നാണ് ഷഹല പറയുന്നത്. ഇറങ്ങി പോകാനും നോക്കാൻ പറ്റില്ലെന്ന് ഡോക്റ്റർ പറഞ്ഞെന്നുമാണ് ഷഹല ആരോപിക്കുന്നത്.
എന്നാൽ ഫിസിഷ‍്യൻ ഇല്ലാത്തതു കൊണ്ടാണ് ചികിത്സ നൽകാത്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. പാമ്പ് കടിയേറ്റ് വന്നതാണെന്ന് പറഞ്ഞിട്ടും ചികിത്സ നൽകാൻ ഡോക്റ്റർ തയാറായില്ലെന്നും നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഡയലോഗ് അടിക്കാതെ ഇറങ്ങി പോകാൻ പറഞ്ഞെന്നും ഷഹല പറഞ്ഞു. ആശുപത്രി അധികൃതരിൽ നിന്നും ദുരനുഭവം നേരിട്ടതോടെയുവതി പൊന്നാനി താലൂക്ക് ആശുപത്രിയിൽ പരാതി നൽകുകയായിരുന്നു.