ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു

 
India

ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു

യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

Aswin AM

ന‍്യൂഡൽഹി: യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് മുഖേനയാണ് യുപിഐ സേവനം ആരംഭിക്കുന്നത്. ഇതോടെ ഫോൺപേ, ഗൂഗിൾ പേ എന്നിവ പോലെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈനിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.

വരുന്ന ദീപാവലിയോടനുബന്ധിച്ച് സേവനം ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ റിലയൻസ് ജിയോയും എയർടെല്ലും യുപിഎ സേവനങ്ങൾ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ ബിഎസ്എൻഎല്ലും അതേ നിരയിൽ അണിനിരക്കുന്നത്.

യുപിഐ സേവനം വൈകാതെ വരുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ബാനർ നിലവിൽ സെൽഫ് കെയർ ആപ്പിൽ കാണാൻ സാധിക്കും. ഭീം യുപിഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനമാണിതെന്നാണ് ബാനറിൽ നിന്നും അറിയാൻ കഴിയുന്നത്.

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

''എല്ലാവരും പൊക്കിയപ്പോൾ അങ്ങ് പൊങ്ങി, ആര്യയ്ക്ക് ചെറുപ്പത്തിന്‍റെ ധാർഷ്ട്യവും അഹങ്കാരവും''; വെള്ളാപ്പള്ളി

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ