India

ജമ്മുകാശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; 36 മരണം

ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസാർ മേഖലയിലാണ് അപകടമുണ്ടായത്

ജമ്മു: ജമ്മുകാശ്മീരിലെ ദോഡയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. അപകടത്തിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസാർ മേഖലയിലാണ് അപകടമുണ്ടായത്. ബത്തോട്ട്- കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപമാണ് സംഭവം. റോഡിൽ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ