India

മാർത്താണ്ഡത്ത് ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 35 പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരുകയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു

കന്യാകുമാരി: മാർത്താണ്ഡം മേൽപ്പാലത്തിൽ കെ.എസ്ആർ.ടിസിയും തമിഴ്നാട് ട്രാൻസ്പോർട്ട് കേർപ്പറേഷന്‍റെ ബസും കൂട്ടിയടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 35 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ (45) ആണ് മരിച്ചത്.

നാഗർ കോലിൽ നിന്നും തിരുവനന്തഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻപോർട്ടും കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരുകയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ