Election
Election Representative image
India

കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചാരണം; 13 സംസ്ഥാനങ്ങളിൽ 26ന് വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി നീണ്ടു നിന്നിരുന്ന പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണി വരെയാണ് പ്രചാരണത്തിന് സമയം നൽകിയിരുന്നത്. വ്യാഴാഴ്ച മുതൽ വോട്ടിങ് ഉപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങും. കൊട്ടിക്കലാശത്തിനിടെ നിരവധി ഇടങ്ങളിൽ യുഡിഎഫ്, എൽ‌ഡിഎഫ്, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

ഏപ്രിൽ 26ന് വോട്ടു രേഖപ്പെടുത്തുന്ന കേരളം അടക്കം 13 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിലാണ് 26ന് വിധിയെഴുതുക.

കേരളത്തിൽ 20 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. കർണാടകയിൽ 14, രാജസ്ഥാനിൽ 13, മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 8, മധ്യപ്രദേശിൽ 7, അസമിലും ബിഹാറിലും 5, ഛത്തിസ്ഗഢിലും പശ്ചിമബംഗാളിലും 3, മണിപ്പൂർ , ത്രിപുര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഓരോ മണ്ഡലങ്ങളിലേക്കുമാണ് ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുക.

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു

ചേർത്തല നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ