കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 
India

ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല; പ്രശ്നം ഗൗരവത്തിൽ എടുക്കണമെന്ന് ട്രൂഡോ

കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കി സുതാര്യമായ രീതിയിൽ ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്നും ട്രൂഡോ പറഞ്ഞു.

ടൊറന്‍റോ: ഇന്ത്യയെ പ്രകോപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഖലിസ്ഥാൻവാദിയുടെ കൊലപാതകത്തെ ഇന്ത്യ ഗൗരവത്തിലെടുക്കണമെന്നും വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാന വിഘടനവാദിയുടെ കൊലയുമായി ബന്ധപ്പെട്ട അഭിപ്രായസംഘർഷത്തിനു പിന്നാലെ ഇന്ത്യയും ക്യാനഡയും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളും നിർത്തി വച്ചിരിക്കുകയാണ്.

കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കി സുതാര്യമായ രീതിയിൽ ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്നും ട്രൂഡോ പറഞ്ഞു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്‍റെ തലവനായ നിജ്ജാറിന്‍റെ തലയ്കക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂൺ 18ന് കനേഡിയൻ പ്രവിശ്യയായ ബ്രിട്ടിഷ് കൊളമ്പിയയിൽ വച്ചാണ് 45കാരനായ നിജ്ജാറിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. 2016ൽ ഇന്‍റർപോളും നിജ്ജാറിനെതിരേ റെഡ് കോർണർ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും ക്യാനഡയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ട്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ