പ്രതീകാത്മക ചിത്രം

 
India

മൃതദേഹവുമായി വരുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ജഗദീഷ് ശർമ എന്നയാളുടെ മൃതദേഹവുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ

Sarath Nath MS

ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സിർമൗർ സ്വദേശികളായ രാജേന്ദ്ര (37), ദേശ് രാജ് (23), റിക്കി റാം (58), രാം ഗോപാൽ (62) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ജഗദീഷ് ശർമ എന്നയാളുടെ മൃതദേഹവുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ. ജഗദീഷ് ശർമയുടെ കുടുംബാംഗങ്ങളും നാട്ടുകാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരുക്കേറ്റവരെ നഹാൻ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി.

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി