സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു. ചട്ടങ്ങൾ ലംഘിച്ച് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഫെബ്രുവരി ആറിന് വാങ്ചുക്ക് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതേക്കുറിച്ചും സിബിഐ അന്വേഷണം നടത്തും.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ‍്യപ്പെട്ടായിരുന്നു സംഘർഷം അരങ്ങേറിയത്. ലേയിലെ ബിജെപി ഓഫിസിനും സിആർപിഎഫ് വാഹനത്തിനും പ്രതിഷേധക്കാർ തീയിട്ടു.
ഇതേത്തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിവരം. സോനം വാങ്ചുക്കിന്‍റെ നിർദേശപ്രകാരമാണ് യുവജനങ്ങൾ ലഡാക്കിൽ തെരുവിലിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.