പ്ലസ്ടുവിൽ ഡിജിറ്റൽ മൂല്യനിർണയം

 
India

പ്ലസ്ടുവിൽ ഡിജിറ്റൽ മൂല്യനിർണയം; പ്രഖ്യാപനം നടത്തി സിബിഎസ്ഇ

മൂല്യനിർണയത്തിന് ഓൺ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ

Jisha P.O.

ന്യൂഡൽഹി: മൂല്യ നിർണയത്തിൽ വേഗതയും സുതാര്യതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓൺ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ. ഈ വർഷം മുതൽ ഒഎസ്എം നടപ്പാക്കുമെന്ന് കാട്ടി സ്കൂൾ അധികൃതർക്ക് സിബിഎസ്ഇ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇയുടെ പത്താംക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷയെഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 10ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകൾ ക്രമപ്പെടുത്തിരിക്കുന്നത്.

ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതൽ ജൂൺ 1 വരെ നടക്കും. രണ്ട് പരീക്ഷകൾക്കും ഒരേ സിലബസ് ആയിരിക്കും, പ്ലസ്ടു ബോർഡ് പരീക്ഷ മൂല്യനിർണയം ഡിജിറ്റലാക്കുന്നത് പ്രക്രിയ കൂടുതൽ ലഘുകരിക്കുമെന്നും പിഴവ് കുറയുമെന്നുമാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് വരുന്നതോടെ മാർക്കുകൾ കൂട്ടി ഇടുന്നതിലെ പിഴവ് പരിഹരിക്കാനാകും. മൂല്യനിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യാപകർക്ക് പരിശീലനം നൽകും. ഒയാസിസ് ഐഡിയുള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാകും.

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി

"താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്"; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവർ തീർഥാടകരെ തടഞ്ഞു

പദ്മശ്രീ ജേതാവും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ അന്തരിച്ചു

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്