.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചൈനയിലെ വൈറസ്; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ  
India

ചൈനയിലെ വൈറസ്; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ജലദോഷത്തിനു കാരണമായവ ഉൾപ്പെടെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ ഗണത്തിൽപ്പെടുന്നതാണ് എച്ച്എംവിപി

Namitha Mohanan

ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൻ മെറ്റാന്യോമോവൈറസ് (എച്ച്എംവിപി) അതിവേഗം പടരുന്ന സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു കേന്ദ്ര സർക്കാർ. നിലവിൽ ആശങ്ക വേണ്ടെന്നു നാഷണൽ സെന്‍റർ ഫൊർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിച്ച് ആവശ്യമായ നടപടികളെടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് ഹെൽത്ത് സർവീസസ് ഡയറക്റ്റർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.

ജലദോഷത്തിനു കാരണമായവ ഉൾപ്പെടെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ ഗണത്തിൽപ്പെടുന്നതാണ് എച്ച്എംവിപി. കുട്ടികളിലും വയോജനങ്ങളിലും പനി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഇതുമൂലമുണ്ടാകുന്നത്. രാജ്യത്ത് ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധിയുടെ തോത് ഉയർന്നിട്ടില്ലെന്നും ഗോയൽ.

ചൈനയിൽ തുടങ്ങി ലോകരാജ്യങ്ങളെയാകെ ലോക്ഡൗണിലാക്കിയ കൊവിഡ് 19 സൃഷ്ടിച്ച നടുക്കം മാറും മുൻപേ ചൈനയിൽ വീണ്ടും ശ്വാസകോശ രോഗം പടരുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്‍റെ വിശദീകരണം. ചൈനയുടെ വടക്കൻ പ്രവിശ്യകളിൽ എച്ച്എംവിപി അതിവേഗം വ്യാപിക്കുന്നുവെന്നതായാണ് കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ചൈന ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്ക്രീനിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ എന്നിവ ഉൾപ്പെടെ സുരക്ഷാ നടപടികൾ ചൈനീസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭൂരിപക്ഷം പേരിലും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് എന്നാൽ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ തുടങ്ങിയവരില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിതു കാരണമാകാമെന്നു പറയപ്പെടുന്നു.

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ധുരന്ധറും ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും തമ്മിൽ എന്താണ് ബന്ധം?