Representative Image 
India

ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില കുറച്ചേക്കും; കുറയുക മൂന്നു മുതൽ 5 രൂപ വരെ

നവംബർ- ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം

ന്യൂഡൽഹി: പാചകവാതക വിലയ്ക്ക് പിന്നാലെ ഇന്ധനവിലയും കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദിപാവലിയോടനുബന്ധിച്ച് പെട്രോൾ ഡീസൽ വിലയിൽ മൂന്നു മുതൽ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ- ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം.

ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവു വരുത്തുകയാവും ചെയ്യുക. നിലവിൽ ക്രൂഡ് ഓയിലിന്‍റെ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾ വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; 100 ഓളം പേർ ഹൈറിസ്ക് സമ്പർക്കപട്ടികയിൽ, കണ്ടെയ്ന്‍മെന്‍ സോൺ പ്രഖ്യാപിച്ചു

പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്