India

പ്രതിപക്ഷ യോഗത്തിന്‍റെ വേദി മാറ്റി

ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിലായിരിക്കും യോഗം. ഷിംലയിൽ ചേരാനായിരുന്നു മുൻ തീരുമാനം

MV Desk

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിന്‍റെ വേദി ഷിംലയിൽനിന്ന് ബംഗളൂരുവിലേക്കു മാറ്റി.

ജൂൺ 23ന് പറ്റ്‌നയിൽ ചേർന്ന ആദ്യ യോഗമാണ് അടുത്ത യോഗം ഷിംലയിൽ ചേരാൻ തീരുമാനിച്ചത്. ഇതിനു പകരം ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിലായിരിക്കും യോഗം ചേരുക എന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചിരിക്കുന്നത്.

പതിനാറ് ലോക്‌സഭാ പാർട്ടികൾ പറ്റ്‌നയിലെ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഡൽഹിയുടെ ഭരണധികാരം സംബന്ധിച്ച ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ലെന്നാരോപിച്ച് എഎപി അന്നു സംയുക്ത വാർത്താസമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. അടുത്ത യോഗത്തിൽ, ഏകീകൃത സിവിൽ കോഡ് വിഷയത്തിലും ഭിന്നതയ്ക്കു സാധ്യതയുണ്ട്. എഎപി ഇക്കാര്യത്തിൽ ബിജെപി നിലപാടിനൊപ്പമാണ്. കോൺഗ്രസ് നേതാക്കളുടെ നിലപാടിന് ഏകരൂപമായിട്ടുമില്ല.

എന്നാൽ, പറ്റ്‌നയിൽ നാലു മണിക്കൂർ മാത്രം ദീർഘിച്ച യോഗം പോലെയാകില്ല ബംഗളൂരുവിലെ ദ്വിദിന യോഗമെന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ പറയുന്നത്. അഭിപ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങളിൽ സമയവായത്തിലെത്താൻ സമയം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

രോഹിത് 121*, കോലി 74*, റാണയ്ക്ക് 4 വിക്കറ്റ്; ഇന്ത്യക്ക് കൂറ്റൻ ജയം

കണ്ണൂരിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; ഭാര‍്യയ്ക്ക് ജീവപര‍്യന്തവും പിഴയും

ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി; കൃത്രിമ മഴയിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

ഇടുക്കിയിൽ 63 കാരനെ ആസിഡ് ഒഴിച്ച് കൊന്നു; പിതൃ സഹോദരി അറസ്റ്റിൽ

കുർണൂർ ബസ് തീപിടിത്തം; അപകടത്തിന്‍റെ ആക്കം കൂട്ടിയത് 234 സ്മാർട്ട് ഫോണുകൾ