India

പാക് ചാരവനിതയ്ക്ക് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു; ശാസ്ത്രജ്ഞനെതിരേ കുറ്റപത്രം

ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു

MV Desk

പൂനെ: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകിയതായി കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈൽ സിസ്റ്റങ്ങളുടെയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളുടെയും രഹസ്യങ്ങൾ വിശദീകരിച്ചതെന്നാണ് കണ്ടെത്തൽ. മഹാരാഷ്ട്ര പൊലീസിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പൂനെയിലെ ഡിആർഡയുടെ ഒരു ലാബിന്‍റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.

ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുൽക്കർ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. വീഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

യുകെയിലെ സോഫ്റ്റ് വെയർ എൻജിനീയറാണെന്ന് പരിച‍യപ്പെടുത്തിയ ചാര വനിത , പ്രദീപിന് അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഈ വനിതയുടെ ഐപി അഡ്രസ് പാക്കിസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്.

2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ പ്രദീപ്, സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പ്രദീപിന്‍റെ ഫോണിലേക്ക് മറ്റൊരു ഇന്ത്യൻ നമ്പറിൽ നിന്നും സന്ദേശമെത്തി, എന്തിനാണ് താങ്കൾ എന്‍റെ നമ്പർ ബ്ലോക്ക് ചെയ്തതെന്നായിരുന്നു ആ സന്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ