ചീറ്റ ഗാമിനി കുഞ്ഞുങ്ങൾക്കൊപ്പം
ചീറ്റ ഗാമിനി കുഞ്ഞുങ്ങൾക്കൊപ്പം 
India

ഹൈ ഫൈവ് കുനോ! ചീറ്റ ഗാമിനി പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ

ഭോപ്പാൽ: ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 22ൽ നിന്ന് ഒറ്റയടിക്ക് 26ആയി മാറി. ദക്ഷിണാഫ്രിക്കയിലെ സ്വാലു കലഹാരി റിസർവിൽ നിന്നും എത്തിച്ച ഗാമിനിക്ക് അഞ്ച് വയസ്സാണ് പ്രായം. ചീറ്റ പ്രോജക്റ്റ് നടപ്പാക്കിയതിനു ശേഷം ഇന്ത്യയിൽ ആകെ 13 ചീറ്റക്കുഞ്ഞുങ്ങളാണ് പിറന്നത്.

ഇതിപ്പോൾ നാലാമത്തെ പെൺചീറ്റയാണ് ഇന്ത്യയിൽ പ്രസവിക്കുന്നത്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല നാലു കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചിരുന്നു.

അതിനു പിന്നാലെ ആശ എന്ന ചീറ്റയും മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. നിലവിൽ ഏഴു പെൺചീറ്റകളും ആറു ആൺ ചീറ്റകളും 13 കുഞ്ഞുചീറ്റകളുമാണ് ഇന്ത്യയിൽ ഉള്ളത്.

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ