ചീറ്റ (ഫയൽ ചിത്രം) 
India

കുനോയിൽ നിന്ന് ചീറ്റ പുറത്തു ചാടി; പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

നിലവിൽ 14 കുഞ്ഞുങ്ങൾ അടക്കം 27 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിലുള്ളത്.

നീതു ചന്ദ്രൻ

ഗ്വാളിയോർ: ചീറ്റ പ്രോജക്റ്റിന്‍റെ ഭാഗമായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റ പുറത്തു ചാടി. നിലവിൽ ചീറ്റ ഗ്വാളിയോറിലെത്തിയതായാണ് വിവരം. പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീര എന്നു പേരിട്ട പെൺചീറ്റയാണ് പുറത്തു ചാടിയത്. ഞായറാഴ്ച ഗ്വാളിയോർ വനത്തിലെത്തിയ ചീറ്റ ഒരു ആടിനെ വേട്ടയാടിപ്പിടിച്ചതായും റിപ്പോർട്ടുണ്ട്. വനം വകുപ്പ് അധികൃതർ ചീറ്റയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ചീറ്റയെ തിരിച്ച് ദേശീയോദ്യാനത്തിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

മേയ് 4ന് പവൻ എന്ന ചീറ്റയും ദേശീയോദ്യാനത്തിന്‍റെ അതിർത്തി കടന്ന് കരോളി ജില്ലയിലെത്തിയിരുന്നു. ഇതിനെ പിന്നീട് വന വകുപ്പ് അധികൃതർ പിടി കൂടി ദേശീയോദ്യാനത്തിലെത്തിച്ചു.

നിലവിൽ 14 കുഞ്ഞുങ്ങൾ അടക്കം 27 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിലുള്ളത്.

ശബരിമലയിൽ നിന്നും കടത്തിയ സ്വർണം കണ്ടെത്തി

തൃശൂരിൽ വൻ കവർച്ച; ബസിറങ്ങിയ ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു

ഇനി ആ പ്രതീക്ഷ വേണ്ട; നവംബറിൽ കേരളത്തിലേക്ക് മെസി വരില്ല

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം