ചെന്നൈയിൽ കനത്ത മഴ; 3000 ത്തോളം വീടുകളിൽ വെള്ളം കയറി
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. 3000 ത്തോളം വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദവും പിന്നീട് തീവ്ര ന്യൂനമർദവും ആയതോടെയാണ് മഴ കനത്തത്.
ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. വീടുകളിൽ കയറിയ വെള്ളത്തിൽ പാമ്പുകളും മാലിന്യങ്ങളുമുണ്ട്. കുമരൻ നാഗറില് 15 ഓളം വീടുകളിലെ ആളുകളെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതലാണ് ചെന്നൈയിൽ മഴ ശക്തമായത്.