എ.ആർ.റഹ്മാൻ
ന‍്യൂഡൽഹി: പ്രശ്സ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാവിലെയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസിജി, എക്കോർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയതായും ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയതായുമാണ് വിവരം.