മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

മുഖ്യമന്ത്രി വിജയ് കരൂരിൽ; ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നിയമന ഉത്തരവ് കൈമാറും

ചടങ്ങിലേക്ക് പ്രവേശനം ക്യു ആർ കോഡ് പതിച്ച പ്രവേശന പാസുള്ള 5000 പേർക്ക് മാത്രം

Sarath Nath MS

ചെന്നൈ: കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കൈമാറും. വെള്ളിയാഴ്ച കരൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ചാണ് നിയമന ഉത്തരവുകൾ കൈമാറുക. അറ്റ്ലസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ്.

ചെന്നൈയിൽ നിന്ന് വ്യോമമാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തുന്ന വിജയ് തുടർന്ന് റോഡ് മാർഗമാണ് കരൂരിൽ എത്തുക. 2025 സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചശേഷം ഇതാദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് വിജയ് പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ഇപ്പോൾ നിയമന ഉത്തരവുകൾ നൽകുന്നത്.

ക്യു ആർ കോഡ് പതിച്ച പ്രവേശന പാസുള്ള 5000 പേരെ മാത്രമാണ് ചടങ്ങിലേക്ക് പ്രവേശിപ്പിക്കുകയെന്ന് ജലവകുപ്പ് മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ എൻ. ആനന്ദ് പറഞ്ഞു. മുൻപ് ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കരൂരിലെ ചടങ്ങിനു പുറമെ മാനവാസിയിൽ 1700 കോടി രൂപയുടെ ചെരുപ്പുനിർമാണ കമ്പനിയുടെ തറക്കല്ലിടലും വിജയ് നിർവഹിക്കും. പ്രാദേശികമായി 13,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ